തിരുവനന്തപുരം: കേരളത്തിലെ സുഗന്ധവിളകൾ, സുഗന്ധമുള്ള ഔഷധച്ചെടികൾ, വൃക്ഷക്കൊമ്പുൾ,ഇലകൾ, വേരുകൾ, കായ്കൾ തുടങ്ങി അൻപതോളം ഗന്ധ വൈവിദ്ധ്യങ്ങളുമായി മലയാളം പള്ളിക്കൂടം ഒരുക്കുന്ന സുഗന്ധ കേരളം പ്രദർശനം 10ന് രാവിലെ 12ന് തൈക്കാട് ഗവ. മോഡൽ എച്ച്.എസ് എൽ.പി.എസിൽനടക്കും. പ്രശസ്ത കലിഗ്രാഫറും ആർട്ടിസ്റ്റും മലയാളം പള്ളിക്കൂടം ചെയർമാനുമായ നാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്യും. കേരളം @68 എന്ന പേരിൽ കുട്ടികൾ ഒരുക്കുന്ന സചിത്രവിജ്ഞാന പ്രദർശനവും മാദ്ധ്യമ പ്രവർത്തകൻ കെ.വി.മധു നയിക്കുന്ന പ്രശ്നോത്തരിയും ഉണ്ടാകും.കേരളശ്രീ പുരസ്കാരം ലഭിച്ച നാരായണ ഭട്ടതിരിയെ ചടങ്ങിൽ അനുമോദിക്കും.