
തിരുവനന്തപുരം: 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് 14ന് തുടക്കം. കളമശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു ഐ.എ.എസ് പതാക ഉയർത്തും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 14ന് നിർവഹിക്കും. വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ,പാക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയ് എം.എൽ.എ,കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ,എം.പി മാരായ ഹൈബി ഈഡൻ,ബെന്നി ബെഹനാൻ,ഫ്രാൻസിസ് ജോർജ്ജ്,ഡീൻ കുര്യാക്കോസ്,ജെബി മേത്തർ,എം.എൽ.എമാരായ കെ.എൻ ഉണ്ണികൃഷ്ണൻ,കെ.ജെ മാക്സി,ടി.ജെ. വിനോദ്,ഉമാതോമസ്,പി.വി. ശ്രീനിജൻ,എൽദോസ് പി.കുന്നപ്പിള്ളി,റോജി എം. ജോൺ, അൻവർ സാദത്ത്,ആന്റണി ജോൺ,കെ.ബാബു, അനൂപ് ജേക്കബ്ബ്,മാത്യു കുഴൽനാടൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ,സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 10ന് നടക്കുന്ന ''നവകേരള നിർമ്മിതി-സഹകരണ സ്ഥാപനങ്ങളും പ്രാദേശിക സർക്കാരുകളും"" എന്ന സെമിനാർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഡോ. വീണ എൻ. മാധവൻ അദ്ധ്യക്ഷത വഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് വിഷയാവതരണം നടത്തും. ''സംരംഭകത്വം,തൊഴിൽ,നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ മേഖലയുടെ പങ്ക്" എന്ന സെമിനാറിൽ സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത് ബാബു വിഷയാവതരണം നടത്തും.
20ന് മലപ്പുറത്തെ തിരൂരിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മുഖ്യാതിഥിയാകും. എം.പി. അബ്ദുസമദ് സമദാനി.എം.പി, ഡോ. വീണ എൻ. മാധവൻ ഐ.എ.എസ്, ഡോ. ഡി. സജിത് ബാബു ഐ.എ.എസ്, എം.എസ്. ഷെറിൻ,പി.അബ്ദുൾ ഹമീദ് എം.എൽ.എ തുടങ്ങിയവർ സന്നിഹിതരായിരിക്കും.