
തിരുവനന്തപുരം:പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ. രാഘവേന്ദ്രൻ പോറ്റിയുടെ പതിമൂന്നാം ചരമദിനത്തോടനുബന്ധിച്ച് അനുസ്‌മരണം നടന്നു.പട്ടം പി.എസ്.സി എംപ്ലോയീസ് യൂണിയൻ ഹാളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബി. ജയകുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി.യൂണിയൻ മുൻ ജനറൽ സെക്രട്ടറിമാരായ വി.ബി.മനുകുമാർ,സുനുകുമാർ.കെ.വി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി. ബിജു സ്വാഗതവും ജില്ലാ സെക്രട്ടറി ജിനുകുമാർ.വി നന്ദിയും പറഞ്ഞു.