പള്ളിക്കൽ: ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ പാരിപ്പളളി മെഡിക്കൽ കോളേജിൽ ചികിത്സതേടി. മടവൂരിലെ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചതിനെത്തുടർന്ന് അടുത്തദിവസം പത്തോളംപേർ മടവൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയിരുന്നു. അതിൽ സാവിത്രി, സുമതി എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് തുടർചികിത്സയ്ക്കയച്ചത്. ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ആഹാര സാമ്പിൾ ശേഖരിക്കാനായില്ല.ഹോട്ടൽ ലൈസൻസ് പുതുക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദ്ദേശിച്ചു.