ശിവഗിരി: വർക്കല ശിവഗിരി ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കും. ക്വിസ് വിസ് 2024 എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന മത്സരത്തിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. ഒരു സ്കൂളിൽ നിന്നും രണ്ടു പേരടങ്ങുന്നതാണ് ടീം. വിജയികളാകുന്ന ടീമുകൾക്ക് കാഷ് അവാർഡും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും പ്രതിനിധാനം ചെയ്യുന്ന സ്കൂളുകൾക്ക് ട്രോഫിയും നൽകും. പങ്കെടുക്കുന്നവർ 10നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 9495266388,8078366388,9446185867.