hi

വെഞ്ഞാറമൂട്: വീടിനോട് ചേർന്നുള്ള റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു.വീടിനും കേടുപാടുണ്ടായി.വാമനപുരം കളമച്ചൽ അതിർത്തിമുക്ക് ആനന്ദവല്ലീശ്വരം വീട്ടിൽ വിശ്വരൂപന്റെ പുകപ്പുരയാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ 9ഓടെയായിരുന്നു സംഭവം.തീപിടിത്തത്തിൽ പുകയിടാനിട്ടിരുന്ന നൂറോളം റബർ ഷീറ്റുകൾ കത്തി നശിച്ചതിന് പുറമെ തൊട്ടടുത്തു തന്നെയുള്ള വീടിന്റെ ജനാലച്ചില്ലുകളും ചൂടേറ്റ് പൊട്ടിച്ചിതറി.വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയതിനാൽ തീ വീടിനുള്ളിലേക്ക് പടരുന്നത് ഒഴിവാക്കാനായി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയദേവന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.