തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ 52-ാം ചരമവാർഷികത്തോടനുബന്ധിച്ച് പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്മാരക മന്ദിരത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.കുന്നുകുഴി ശാഖാ സെക്രട്ടറി ബി.ശ്രീകുമാർ,കൈതമുക്ക് അജയകുമാർ, എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.ശ്രീകുമാർ,വടുവൊത്ത് പ്രസാദ്, പൂവങ്കൽ ഗണേശൻ, ബീനാ ജയൻ, സുധീഷ് കുന്നുകുഴി, കെ.സജുകുമാരി, ഡോ.അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.
കോലത്തുകര ശാഖയിൽ അനുസ്മരണ സമ്മേളനം ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ ഡോ.എസ്.ശിശുപാലൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, മണ്ണന്തല സി.മോഹനൻ, എസ്.സത്യരാജ്, ആക്കുളം മോഹനൻ, രമേശൻ തെക്കേയറ്റം, പി.പുഷ്കരൻ, ശാഖാ സെക്രട്ടറി പ്രമോദ് കോലത്തുകര, ജി.പി.ഗോപകുമാർ എന്നിവർ സംസാരിച്ചു.