
തിരുവനന്തപുരം: ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉച്ചക്കടയിൽ വനിതാ ഗുണഭോക്താക്കൾക്കായി ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു.ഗ്രാമപ്രദേശങ്ങളിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചുള്ള സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം.ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ എം.കാർത്തികേയൻ,ബാങ്ക് ഒഫ് ഇന്ത്യ ഫീൽഡ് ജനറൽ മാനേജർ (ചെന്നൈ) മുകേഷ് ശർമ്മ,തിരുവനന്തപുരം സോൺ ഡെപ്യൂട്ടി സോണൽ മാനേജർ യശ്വന്ത് കുമാർ.എസ്.യു എന്നിവർ പങ്കെടുത്തു. ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്ന് 450ഓളം ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുത്തു.