2

വിഴിഞ്ഞം: കോസ്‌റ്റ് ഗാർഡിനായി നിർമ്മിക്കുന്ന പുതിയ ബെർത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ സേനയുടെ കേരള കമാൻഡറുൾപ്പെട്ട സംഘമെത്തി.സ്‌റ്റേറ്റ് കമാൻഡർ ഡി.ഐ.ജി എൻ.രവി ഉൾപ്പെട്ട സംഘമാണ് എത്തിയത്.പുതുവർഷത്തിൽ ഉദ്ഘാടനം നടത്താൻ കഴിയുമെന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് അധികൃതർ പറഞ്ഞു.പുതിയ വാർഫിനോടനുബന്ധിച്ചാണ് 76.7 മീറ്റർ നീളത്തിലുള്ള ബെർത്ത് നിർമ്മിക്കുന്നത്. കോസ്‌റ്റ് ഗാർഡ് വിഴിഞ്ഞം സ്‌റ്റേഷൻ കമാൻഡർ ജി.ശ്രീകുമാർ,ഹാർബർ എൻജി.വകുപ്പ് എക്‌സി എൻജിനിയർ ജി.എസ്.അനിൽകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.