തിരുവനന്തപുരം: മതനിരപേക്ഷ സംവിധാനം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് മന്ത്രി പി. രാജീവ്. വഞ്ചിയൂർ ഏരിയാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം പേട്ട ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കോൺ്രഗസിന്റെ മുഖ്യശത്രു സി.പി.എമ്മാണെന്ന് ്രപതിപക്ഷനേതാവ് നിയമസഭയിൽ വ്യക്തമാക്കി.

അതേ പ്രതിപക്ഷനേതാവാണ് ഗോൾവാൾക്കറുടെ ഫോട്ടോയുടെ മുമ്പിൽ തൊഴുതുനിന്നത്. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നയാളാണെന്ന് താനെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കാൻ ഒന്നിച്ചുള്ള പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറായില്ല.

കോൺ്രഗസിനെ ശരിയായി മനസിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളിൽ നിന്നും പണം വാങ്ങുന്ന പാർട്ടിയല്ല സി.പി.എമ്മെന്ന് ജില്ലാ സെക്രട്ടറി വി.ജോയി വ്യക്തമാക്കി.. ഏരിയ സെക്രട്ടറി കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.പി ദീപക്ക്, ഡി.ആർ അനിൽ, ക്ലൈനസ് റൊസാരിയോ, മുൻ ഏരിയാ സെക്രട്ടറി ലെനിൻ എന്നിവർ സന്നിഹിതരായിരുന്നു.