തിരുവനന്തപുരം : വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി ആർ.എസ്.പി സംസ്ഥാന സെക്രട്ടറി വരെയുള്ള പദവികളിലെത്തിയ വി.പി.രാമകൃഷ്ണപിള്ളയുടേത് മാതൃകാപരവും ശ്രദ്ധേയവുമായ പ്രവർത്തനങ്ങളായിരുന്നുവെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ പറഞ്ഞു. ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി.പി.രാമകൃഷ്ണപിള്ള അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വി.ശ്രീകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.പി.ശ്യാംകുമാർ,കരിക്കകം സുരേഷ്, കെ.ജി.സുരേഷ് ബാബു,തിരുവല്ലം മോഹനൻ എന്നിവർ സംസാരിച്ചു.