തിരുവനന്തപുരം: സാധാരണക്കാർക്കുള്ള വായ്പാ നിരക്ക് 14ശതമാനമായി വർദ്ധിപ്പിച്ച കേരള ബാങ്കിന്റെ പുതിയ വായ്പാ നയം സഹകരണമേഖലയെ തകർക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലേ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കുമാർ കൂവേരി അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് സി.കെ.അബ്ദുറുമാൻ,ജനറൽ സെക്രട്ടറി കെ.എസ്.ശ്യാംകുമാർ,സംസ്ഥാന ഭാരവാഹികളായ കെ.കെ.സജിത് കുമാർ, ലീന,എസ്.എം.സുരേഷ് കുമാർ,എ.കെ.സതീശൻ,ഹഫ്സ മുസ്തഫ,പി.സുനിൽകുമാർ,പ്രദീപ് കക്കറ എന്നിവർ പങ്കെടുത്തു.