k

തിരുവനന്തപുരം:വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്‌വിൽ അംബാസഡറും ദുബായിലെ എക്‌സ്‌പെർട്ട് യുണൈറ്റഡ് മറൈൻ സർവീസ് കമ്പനിയുടെ ചെയർമാനുമായ എൻ.എം പണിക്കർ ബ്രൂണെയുടെ ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിലേക്ക് ഓണററി ട്രേഡ് കമ്മിഷണറായി നിയമിതനായി.വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെയും ശുപാർശകൾ പരിഗണിച്ചാണ് നിയമനം.ചെന്നൈയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ബ്രൂണൈ ദാറുസലാം ഹൈക്കമ്മിഷണർ ഡാറ്റോ അലൈഹുദീൻ മുഹമ്മദ് താഹയിൽ നിന്നാണ് എൻ.എം പണിക്കർ ട്രേഡ് കമ്മിഷണർ പദവി സ്വീകരിച്ചത്.ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ.ആസിഫ് ഇഖ്ബാൽ,മൗനയോഗി സ്വാമി ഹരി നാരായൺ,വി.സുരേഷ് കുമാർ,പ്രവീൺ കുമാർ, ഡയസ് ഇടിക്കുള,എൻ.കൃഷ്ണ,സുധീർ ബാബു തുടങ്ങിയവർ പങ്കെടുത്തു.