തിരുവനന്തപുരം: നേമം, തിരുവല്ലം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയും നേമം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ കല്ലിയൂർ കാക്കാമൂല ഇലവിൻവിള വീട്ടിൽ അഖിൽദേവിനെ(33)
കരുതൽ തടങ്കലിലാക്കി.കേരളാ ആന്റി സോഷ്യൽസ് ആക്ടിവിറ്റീസ് നിയമ പ്രകാരമാണ് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു. ഫോർട്ട് എ.സി.പി പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ രഗീഷ് കുമാർ,എസ്.ഐ രജീഷ്, വിനീത്, വിശാഖ്, വിജി,ബിനീഷ്,സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.