d

തിരുവനന്തപുരം: കേരളസർവകലാശാല ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ പഞ്ചവത്സര ഇന്റഗ്രേ​റ്റഡ് ബി.എ/ബി കോം/ബി.ബി.എ എൽഎൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.keralauniversity.ac.inൽ.