കടയ്ക്കാവൂർ: വക്കം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സർജൻ ഡോ.എം.എ.അക്ബറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 7ാമത് ഡോ.എം.എ.അക്ബർ അവാർഡ് 2024 വിതരണം ചെയ്യും. വക്കം ഗ്രാമപഞ്ചായത്തിൽ 2024ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിഗവ.മെഡിക്കൽ കോളേജിൽ അല്ലെങ്കിൽ ഗവ.ക്വാട്ടയിൽ സ്വാശ്രയ കോളേജിൽ എം.ബി.ബി.എസ്/ബി.ഡി.എസിന് പ്രവേശനം നേടിയ ഒരു കുട്ടിക്കാണ് അവാർഡ് നൽകുക.യോഗ്യരായവർ 30ന് മുൻപായി രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോട്ടാേ, രക്ഷകർത്താവിന്റെ പേര്, ഒപ്പ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം എത്തിക്കണം.
സി.വി.സുരേന്ദ്രൻ(പ്രസിഡന്റ് ),സൂര്യ,എം.ആർ.എ 127, വഞ്ചിയൂർപി.ഒ തിരുവന്തപുരം- 695035. ഫോൺ:9447526316. ഷാജി.എസ് (സെക്രട്ടറി), ശ്രീദളം, ശ്രീചിത്രാനഗർ,ബി-26/2,പാങ്ങോട്,തിരുമല പി.ഒ തിരുവന്തപുരം 695006.ഫോൺ:9447475505.