കല്ലമ്പലം: പാലക്കാട് മഹിളാ കോൺഗ്രസ് നേതാക്കൾക്ക് നേരെ നടത്തിയ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കുടവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലത്ത് പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം മുൻ പ്രസിഡന്റ് കുടവൂർ നിസാം അദ്ധ്യക്ഷത വഹിച്ചു.പ്രതിഷേധ സംഗമം ഡി.സി.സി. നിർവാഹക സമിതി അംഗം എം.എം.താഹ ഉദ്ഘാടനം ചെയ്തു.എൻ.സന്തോഷ് കുമാർ,നബീൽ കല്ലമ്പലം, നേതാക്കളായ എൻ.കെ.പി.സുഗതൻ,ഹാരിസ് നാവായിക്കുളം തുടങ്ങിയവർ പങ്കെടുത്തു.