a

കടയ്ക്കാവൂർ: വക്കത്തെ വീട്ടിൽ നിന്ന് ഓട്ടുവിളക്കും ഉരുളിയും മോഷ്ടിച്ച പ്രതി പിടിയിൽ.ഇറങ്ങുകടവ് വാടയിൽ വീട്ടിൽ സാവിത്രിയുടെ മകൾ മീര മോളുടെ വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ 5ന് രാത്രി 11ഓടെയാണ് ഓട്ടുവിളക്കും ഉരുളിയും മോഷ്ടിച്ചത്.സംഭവത്തിനുശേഷം ഒളിവിൽ പോയ വക്കം പുളിവിളാകം ക്ഷേത്രത്തിന് സമീപം കൊന്നവിളാകം വീട്ടിൽ നിഷാന്തിനെയാണ് (37) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. മോഷണത്തിനുശേഷം പ്രതി വീട്ടിലെ സി.സി ടിവി ക്യാമറകളും നശിപ്പിച്ചിരുന്നു.കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ പൊലീസ് ഓഫീസർമാരായ സഹിൽ,ജയപ്രസാദ്,ശ്രീകുമാർ ജയകുമാർ,ഷാഫി,സുരാജ്,ഷജീർ,സുജിൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

വർക്കല,കടയ്ക്കാവൂർ,പൂയപള്ളി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളും,അടിപിടി,പിടിച്ചുപറി,കൊലപാതകശ്രമം,മയക്കുമരുന്ന് കേസുകൾ തുടങ്ങി പത്തോളം കേസുകൾ നിലവിലുണ്ട്.വർക്കല പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ആളുമാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.