
സുരേഷ്‌ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്.കെ സെക്കൻഡ് ലുക്ക് പോസ്റ്രർ പുറത്ത്. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ്‌ഗോപി എത്തുന്നത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്നാണ് ടൈറ്റിലിന്റെ പൂർണരൂപം. ഏറെ നാളുകൾക്കുശേഷം അനുപമ പരമേശ്വരന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്. മാധവ് സുരേഷ്, അസ്‌കർ അലി, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദുകൃഷ്ണ, നിസ്‌താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, മേധ പല്ലവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
കോസ്‌മോസ് എന്റർടെയ്‌ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് രണദിവെ ഛായാഗ്രഹണം നിർവഹിക്കുന്നു. അഡിഷണൽ സ്‌ക്രീൻ പ്ളേ ആൻഡ് ഡയലോഗ് ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ.