തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിൽ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം നാളെ ഞായറാഴ്ച വൈകിട്ട് 3ന് യൂണിയൻ ഓഫീസ് ഹാളിൽ നടക്കും.യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റിയംഗം എന്നിവരും യൂണിയൻ പോഷക സംഘടന ഭാരവാഹികളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് അറിയിച്ചു.