ss

പ്രശസ്ത യുവ ഗായികയും സംഗീത സംവിധായികയും ഗാനരചയിതാവുമായ ജസ്‌ലിൻ റോയൽ ഒരുക്കുന്ന പുതിയ മ്യൂസിക് വീഡിയോയിൽ ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം ജസ്‌ലിൻ റോയൽ ഒ രുക്കിയ ഹീരിയേ എന്ന മ്യൂസിക് വീഡിയോയിൽ ദുൽഖർ അഭിനയിച്ചിരുന്നു. ഹീരിയേ എന്നു തുടങ്ങുന്ന ഗാനം വൻ ഹിറ്റായിരുന്നു. യുട്യൂബിൽ ഇതിനകം 37 കോടി കാഴ്ചക്കാരെ നേടുകയും ചെയ്തു. പുതിയ വിശേഷം പങ്കുവയ്ക്കുന്നതിന് മുൻപ് ദുൽഖറിനും വിജയ് ദേവരകൊണ്ടയ്‌ക്കും ഒപ്പമുള്ള ചിത്രം ജസ്‌ലിൻ പങ്കുവച്ചിരുന്നു. എന്നാൽ വിജയ് ദേവരകൊണ്ട തിരിഞ്ഞുനിൽക്കുന്ന രീതിയിലായിരുന്നു ചിത്രം. ആരാണെന്ന് പറയാമോ എന്നു ചോദിച്ചായിരുന്നു ഈ പോസ്റ്റ്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

മണിക്കൂറുകൾക്കുശേഷം ഇരുവർക്കുമൊപ്പമുള്ള ചിത്രം കൂടി ജസ്‌ലിൻ പങ്കുവച്ചു. യുട്യൂബിൽ ഒരു മില്യണിലധികം സബ്സ്‌ക്രൈബേഴ്സുണ്ട് ജസ്‌ലിൻ റോയലിന്റെ യുട്യൂബ് ചാനലിന്. നവംബർ 15ന് പുതിയ വീഡിയോ റിലീസ് ചെയ്യും.

പഞ്ചാബി, ഹിന്ദി, ബംഗാളി, ഗുജറാത്തി, ഇംഗ്ളീഷ് ഭാഷകളിൽ ജസ്‌ലിൻ റോയൽ ഗാനങ്ങൾ ആലപിക്കാറുണ്ട്.