krail

തിരുവനന്തപുരം: കേന്ദ്രറെയിൽവേ മന്ത്രി പറയുന്നതു പോലെ സിൽവർലൈൻ ട്രാക്കിലൂടെ അതിവേഗ ചരക്കു ട്രെയിനുകളും ഓടിക്കാനാവില്ലെന്ന് കെ-റെയിൽ. ഇതിനായി കൂടുതൽ ശക്തിയേറിയ പാളങ്ങളുണ്ടാവണം. ഇത്തരത്തിൽ പാത നിർമ്മിക്കാൻ ചെലവും കൂടും. ഡൽഹി- കൊൽക്കത്ത റൂട്ടിൽ ചരക്ക് ട്രെയിനുകൾക്കായി മാത്രമുള്ള വേഗപ്പാതയുണ്ട്. ഇത് ഭാഗികമായി കമ്മിഷൻ ചെയ്തു. ഇത് അതിവേഗ ചരക്ക് ട്രെയിനുകൾക്ക് മാത്രമുള്ള ഇടനാഴിയാണ്. ഗുഡ്സും അതിവേഗ ട്രെയിനുകളും ഒരേ പാതയിലോടിക്കുക അസാദ്ധ്യമാണ്. അതിവേഗ ട്രാക്കുണ്ടാക്കിയാൽ സിൽവർ ലൈനിനു പുറമെ വന്ദേഭാരതും അതിവേഗ ചരക്ക് ട്രെയിനുകളും അതിലൂടെ ഓടിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.