
തമിഴ് നടൻ നെപ്പോളിയന്റെ മകൻ ധനുഷ് വിവാഹിതനായി. അക്ഷയയാണ് വധു. മസ്‌കുലർ ഡിസ്ട്രോഫി ബാധിതനായ ധനുഷിന വേണ്ടി അമ്മ ജയസുധയാണ് വധുവിന്റെ കഴുത്തിൽ താലിചാർത്തിയത്. വികാരഭരിതനായി മകന്റെ വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
കാർത്തി, ശരത്‌കുമാർ, മീന, ഖുശ്‌ബു, സുഹാസിനി തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്തു. ശിവ കാർത്തികേയൻ വീഡിയോകോളിൽ എത്തി ആശംസ നേർന്നു. മസ്‌കുലാർ ഡിസ്ട്രോഫി മൂലം ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനുഷ്. ചെറിയ പ്രായത്തിൽ തന്നെ രോഗാവസ്ഥ കണ്ടെത്തിയിരുന്നു. ധനുഷിന്റെ ചികിത്സയ്ക്കായി നെപ്പോളിയൻ കുടുംബസമേതം അമേരിക്കയിലേക്ക് താമസം മാറ്റി.