കടയ്ക്കാവൂർ: കാളിദാസ കലാസാഹിത്യസമിതിയും വക്കം ഖാദർ റിസർച്ച് ലെെബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ ചർച്ചയുടെ ഭാഗമായി വക്കം ഖാദർ സ്മാരകഹാളിൽ വക്കം സുകുമാരൻ രചിച്ച തോറ്റുപോയവർ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി സുനിൽ വെട്ടിയറ പ്രബന്ധം അവതരിപ്പിച്ചു.രാമചന്ദ്രൻ കരവാരം,പ്രകാശ് വക്കം,ഷിബു മേൽകടയ്ക്കാവൂർ,ജെയിൻ,പ്രദീപ്,ശ്രീകുമാർ,അശോകൻ കായിക്കര,പ്രസേന സിന്ധു,ഷിബു മേൽകടയ്ക്കാവൂർ,ജയതിലകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്രകാശ് പ്ലാവഴികം,പ്രസേന സിന്ധു,ഷിബു മേൽകടയ്ക്കാവൂർ,ജയതിലകൻ സ്വന്തം കവിതകൾ അവതരിപ്പിച്ചു.കെ.രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.ഗ്രന്ഥകർത്താവ് വക്കം സുകുമാരൻ പ്രബന്ധാവതാരകനും ചർച്ചയിൽ പങ്കെടുത്തവർക്കും നന്ദി പറഞ്ഞു.