തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ മുനമ്പം ഭൂസമരത്തെ വർഗീയവത്കരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പ്രകടമാകുന്ന നിസംഗത ദുരൂഹമെന്നും സോഷ്യലിസ്റ്റ് പാർട്ടി പ്രസിഡന്റ് കായിക്കര ബാബു .മുനമ്പത്ത് റിസോർട്ട് ഉടമകളും ഭൂമാഫിയകളും കൈയടക്കിയ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്നും ബാബു ആവശ്യപ്പെട്ടു.