മുടപുരം : കിഴുവിലം പഞ്ചായത്തിലെ മുടപുരത്ത് ദീർഘ കാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന മാവേലി സ്റ്റോറിനെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ആയി ഉയർത്തി.മുടപുരം പബ്ലിക് മാർക്കറ്റിനു സമീപമുള്ള കെട്ടിടത്തിലാണ് സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുക.ഉദ്‌ഘാടനം 13 ന് വൈകിട്ട് 4ന് സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ പൊതുവിതരണ മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവഹിക്കും.വി.ശശി എം.എൽ.എ അദ്ധ്യക്ഷതവഹിക്കും.അഡ്വ.അടൂർ പ്രകാശ് എം.പി മുഖ്യ അതിഥി ആയിരിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജ ബീഗം ആദ്യ വില്പന നടത്തു.കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത സ്വാഗതം പറയും.