തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാൾ മഹോത്സവം 15ന് കൊടിയേറും. 24ന് സമാപിക്കും.15ന് വൈകിട്ട് 4.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് രാജപ്പന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു ശേഷം 6.30ന് ഇടവക വികാരി ഡോ.വൈ.എം.എസിസൺ തിരുനാൾ കൊടിയേറ്റ് നിർവഹിക്കും.ഉത്സവ ദിവസങ്ങളിൽ ദിവ്യബലി,സമൂഹബലി,ക്രിസ്തുരാജ പാദപൂജ,ജപമാല,ലിറ്റിനി,വചനപ്രഘോഷണം തുടങ്ങിയവ ഉണ്ടായിരിക്കും. 23ന് വൈകിട്ട് 5.30ന് സന്ധ്യാവന്ദന പ്രാർത്ഥന,തു‌ടർന്ന് 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കും.24ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രോപ്പോലീത്ത ഡോ.തോമസ് ജെ.നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ പൊന്തിഫിക്കൽ സമൂഹദിവ്യബലി നടക്കും. 29ന് വൈകിട്ട് 5.30ന് സമൂഹ ദിവ്യബലിക്കു ശേഷം കൊടിയിറക്ക്.15ന് രാത്രി 9.30ന് അജന്ത തിയേറ്ററിന്റെ നാടകം 'മൊഴി, 23ന് രാത്രി 10ന് അമല കമ്മ്യൂണിക്കേഷന്റെ ബൈബിൾ നാടകം 'തച്ചൻ', 24ന് വോയ്സ് ഒഫ് കൊച്ചിന്റെ ഗാനമേള,29ന് രാത്രി 10ന് കൊച്ചിൻ ക്ലാസിക്കിന്റെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.