
ആര്യനാട്:വെള്ളനാട് വെളിയന്നൂർ മൂഴിയിൽ രാത്രിയിൽ വീട്ടിൽക്കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ സ്വർണക്കൊലുസ് കവരാൻ ശ്രമിച്ച് വീട്ടുകാരെ ഭയപ്പെടുത്തി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ.വെള്ളനാട് വെളിയന്നൂർ തുറ്റമൺ എം.എസ്.ഭവനിൽ ഭാസി(ശരത്ത്-30)നെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.മോഷണശ്രമത്തിനിടയിൽ പെൺകുട്ടിയും വീട്ടുകാരും ഉണർന്നതിനെത്തുടർന്ന് പ്രതി സ്വർണക്കൊലുസ് ഉപേക്ഷിച്ച ശേഷം വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിനെത്തുടർന്ന് പരിസരവാസികൾ ആശങ്കയിലായിരുന്നു.മുൻപ് വട്ടിയൂർക്കാവ് സ്വദേശിനെ ഭീഷണിപ്പെടുത്തി 20ലക്ഷം രൂപ തട്ടിയെടുത്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശരത്ത്.ആര്യനാട് ഇൻസ്പെക്ടർ വി.എസ്. അജീഷ്,എസ്.ഐമാരായ എൽ.ഷീന,കെ.വേണു,സി.പി.ഒ ഷിബു എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.