ukf

വർക്കല: യു.കെ.എഫ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ സ്റ്റാർട്ടപ്പ് ഗ്രാന്റ് ലഭിച്ചു.സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിലെ നൂതനമായ സ്റ്റാർട്ടപ്പ് ആശയങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലാണ് യു.കെ.എഫ് കോളേജ് വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിച്ചത്.ഐ.ഇ.ഡി.സി നോഡൽ ഓഫീസർ പ്രൊഫ.ബി.വിഷ്ണുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ എച്ച്.വൈഷ്ണവ്,മുഹമ്മദ് സാദിഖ്,പി.ജെ.അപർണ,ആദിൽ ഇഷാൻ,ആദ്യ ജിബി,വിഗ്നേഷ്,അഭിരാം എന്നിവരാണ് പ്രോട്ടോടൈപ്പിന്റെ പിന്നിൽ പ്രവർത്തിച്ചത്.കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ.ജിബി വർഗീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.