മലയിൻകീഴ്: മൂക്കുന്നിമലയിലെ ഫയറിംഗ് പരിശീലന കേന്ദ്രത്തിൽ നിന്നുള്ള വെടിയുണ്ട ലക്ഷ്യം തെറ്റി വീട്ടിൽ പതിച്ച സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ.ആനന്ദും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെടിയുണ്ട മേൽക്കൂര തുളച്ച് വീണത്.പൊലീസ് പരിശോധനയ്ക്ക് എത്തിയ വെള്ളിയാഴ്ച ഇതേ വീടിന് സമീപത്തെ ഇടറോഡിൽ നിന്ന് ലഭിച്ചതെന്ന് അറിയിച്ച് പ്രദേശവാസി സാജു മറ്റൊരു വെടിയുണ്ട പൊലീസിന് നൽകിയിരുന്നു.

വ്യാഴാഴ്ച ജില്ലയിലെ റൂറൽ പൊലീസുകാർക്ക് മൂക്കുന്നിമലയിൽ ഫയറിംഗ് പരിശീലനം നൽകിയിരുന്നു.

ഇവിടെ നിന്നാണ് വെടിയുണ്ട വീണതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വെടിയുണ്ട ഏത് തോക്കിൽ നിന്നാണ് വന്നിട്ടുള്ളതെന്നും പൊലീസിന്റെതാണെങ്കിൽ അക്കാര്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാട്ടാക്കട ഡി.വൈ.എസ്.പി ഷിബു കേരളകൗമുദിയോട് പറഞ്ഞു.വെടിയുണ്ടകൾ ഫോറൻസിക് പരിശോധനയ്ക്കും ബാലൻസ്റ്റിക് എക്സ്‌പേർട്ടിന്റെ പരിശോധനയ്ക്കും അയച്ചതായി അദ്ദേഹം പറഞ്ഞു.
വെടിയുണ്ട മറ്റേതെങ്കിലും തോക്കിൽ നിന്ന് വന്നതാണോയെന്നും അന്വേഷിക്കും.ഇന്നലെ മുതൽ മൂക്കുന്നിമലയിലെ ഫയറിംഗ് പരിശീലനം നിറുത്തിവച്ചു