തിരുവനന്തപുരം: ചലച്ചിത്ര സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച നടനായിരുന്നു സത്യനെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ. കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ 112-ാം ജന്മവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സത്യൻ ചലച്ചിത്ര പുരസ്കാരം സംവിധായകനും നടനുമായ ലാലിനും നടി അപർണ ബാലമുരളിക്കും പ്രേംകുമാർ സമ്മാനിച്ചു. സർക്കാർ ജീവനക്കാർക്കുള്ള സത്യൻ സാഹിത്യ പുരസ്കാരം നടൻ ലാൽ വിതരണം ചെയ്തു. ജെറി പ്രേംരാജ് എൻഡോവ്മെന്റ് കെ.ആൻസലൻ എം.എൽ.എ നൽകി. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് പ്രൈസ് നടി അപർണ ബാലമുരളി വിതരണം ചെയ്തു.ഫോറം പ്രസിഡന്റ് ജോൺ മനോഹർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ,സംവിധായകൻ ബാലു കിരിയത്ത്,വി.ആർ.ഗോപിനാഥ്,നടൻ ജോബി,റോബർട്ട് ഫ്രാൻസിസ്,ജെ.സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു.