തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 32-ാമത് വാർഷികവും, 112 -ാമത് ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷത്തിന്റെയും ഭാഗമായി നടന്ന അനന്തപുരി നൃത്ത സംഗീതോത്സവം ഇന്ന് സമാപിക്കും.വൈകിട്ട് 5ന് അയ്യങ്കാളി (വി.ജെ.ടി) ഹാളിൽ നടക്കുന്ന സമാപനസമ്മേളനം ലോകായുക്ത ജഡ്ജി എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.ശോഭന ജോർജ് എക്സ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഡോ.ബിജു രമേശ് ആമുഖപ്രഭാഷണം നടത്തും.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അനുഗ്രഹപ്രഭാഷണം നടത്തും. സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും.