1

കൊച്ചി:പരിക്കുള്ള കാല് തറയിലൂന്നുമ്പോഴുള്ള വേദന ആവേശമാക്കി ഹെനിൻ ഡിസ്കസ് പറപ്പിച്ച് നേടിയത് സ്വർണം. സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിലാണ് 34.37 മീറ്റർ ദൂരമെറിഞ്ഞ് കാസർകോട് ചെറുവത്തൂരിലെ കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ ഹെനിൻ എലിസബത്ത് സ്വർണം കൊയ്തത്.ത്രോ ഇനങ്ങളിലെ കൊമ്പന്മാരായ കാസർകോട്ടെ കെ.സി ത്രോസിലാണ് ഹെനിന്റെ പരിശീലനം.

ആറ് വർഷം മുൻപ് വില്ലനായി വന്ന അസുഖമാണ് ഇന്നും ഹെലിനെ അലട്ടുന്നത്.മുട്ടിന്റെ ഭാഗത്തായി അന്നൊരു നീരുപോലെ പൊങ്ങി വന്നു.തുടർന്ന് അതു വലുതായി .വേദനകൾ സഹിച്ചും പരിശീലനം നടത്തി. അഞ്ച് വർഷം സഹിച്ച വേദന കടുത്തപ്പോൾ കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇപ്പോഴും വേദന പൂർണമായി മാറിയിട്ടില്ല. .ദേശീയ മീറ്റും കഴിഞ്ഞ് വിദഗ്ദ്ധ ചികിത്സ നടത്താനാണ് തീരുമാനം.ഇന്ന് നടക്കുന്ന സീനിയർ പെൺകുട്ടികളുടെ ഷോട്ടപുട്ട് മത്സരത്തിലും മീറ്റ് റെക്കോർഡ് നേടാനുള്ള തയ്യാറെടുപ്പിലാണ് ഹെനിൻ.

‌അച്ഛന്റെ കൈകൾ

ഹെനിനെ ത്രോ മത്സരയിനങ്ങളിലേക്ക് ഇറക്കുന്ന അച്ഛനായ എബ്രഹാം ജോസഫാണ്.സ്കൂളിൽ ഡിസ്ക്സ് ത്രോ താരമാണ് എബ്രഹാം.അന്നത്തെ കാലത്ത് ആഗ്രവും കഴിവുമുണ്ടായിട്ടും പരിശീലകരോ,സംവിധാനമൊന്നുമില്ലാത്തത് കൊണ്ട് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.തനിക്ക് നേടാൻ കഴിയാത്തത് മകളെങ്കിലും നേടണമെന്ന നിലയ്ക്കാണ് ബാങ്കിലെ ബിൽകളക്ഷൻ ഏജന്റായ എബ്രഹാം ഹെനിനെ ഇതിലേക്ക് എത്തിച്ചത്.ഫോർട്ട് കൊച്ചി സ്വദേശികളാണ് ഇവർ.ഹെനിന്റെ അമ്മ എലിസബത്തും സഹോദരൻ ഫ്രാൻസിസ് മാനുവലും ഹെനിന്റെ പരിശീലനത്തിന് വേണ്ടി മൂന്ന് വർഷമായി കാസർകോട് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്.