
തിരുവനന്തപുരം: ക്യാൻസർ രോഗ അവബോധത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കുമായി തുടങ്ങിയ ലീഫ് സേജ് ഫൗണ്ടേഷന്റെ 'ജ്യോതിർഗമയ'യുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി വി.എസ്.ശിവകുമാർ,സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ്,ഫൗണ്ടേഷൻ ഡയറക്ടർ വിഷ്ണു വിജയൻ,എക്സിക്യുട്ടീവ് ഡയറക്ടർ പ്രദീപ് പാലക്കൽ,അരുൺ കെ.എസ്,ഡെപ്യൂട്ടി മേയർ പി.കെ.രാജു,കൗൺസിലർ വി.വി.രാജേഷ്,ലെനിൻ രാജ്,ടി.എസ്.ബിനുകുമാർ,കോട്ടുമുകൾ ബി.സുഭാഷ്,തോമസ് ലോറൻസ്,ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി സിതാര.ബി.പി,ഫൗണ്ടേഷൻ രക്ഷാധികാരി അനിൽ അമ്പാടി എന്നിവർ സംസാരിച്ചു.മരുന്ന്,ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ക്യാപ്ഷൻ: ക്യാൻസർ അവബോധവുമായി ലീഫ് സേജ് ഫൗണ്ടേഷൻ തുടങ്ങിയ 'ജ്യോതിർഗമയ'യുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കുന്നു