കാട്ടാക്കട: വീട്ടിൽ അനധികൃതമായി ചാരായം നിർമ്മിച്ച് വില്പന നടത്തിയ വീട്ടുടമയെ കാട്ടാക്കട പൊലിസ് പിടികൂടി.കാട്ടാക്കട കട്ടയ്ക്കോട് കരിയംകോട് ബഥനിപുരം ചെവിയംകോട് വിനിത ഭവനിൽ വിജയൻ(65)ആണ് അറസ്റ്റിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ ഹാളിലാണ് ചാരായം നിർമ്മിക്കുന്നത് കണ്ടെത്തിയത്.ഇവിടെ മുപ്പതും അൻപതും ലിറ്റർ ബാരലുകളിൽ സൂക്ഷിച്ചിരുന്ന
80 ലിറ്റർ കോടയും വാഷും വില്പനയ്ക്ക് തയ്യാറായ 15ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.എസ്.എച്ച്.ഒ മൃദുൽകുമാർ,എസ്.ഐ മനോജ്‌,ഗ്രേഡ് എസ്.ഐ ഷഫീർ ലാബ്ബ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്.പ്രതിയെ റിമാൻഡ് ചെയ്തു