photo

നെടുമങ്ങാട് : 84 സ്കൂളുകളിൽ നിന്ന് ആറായിരത്തോളം പ്രതിഭകൾ മാറ്റുരച്ച നെടുമങ്ങാട് സബ് ജില്ലാ കലോത്സവം കൊടിയിറങ്ങി. ഹയർ സെക്കൻഡറി വിഭാഗത്തിൽ വെള്ളനാട് ഗവ.വി ആൻഡ് എച്ച്.എസ്.എസ് ഓവറോൾ കിരീടം നേടി. നെടുമങ്ങാട് ഗവ.ഗേൾസ് എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസ് ഓവറോൾ കരസ്ഥമാക്കി. രണ്ടാം സ്ഥാനം വെള്ളനാട് ഗവ.എച്ച്.എസ്.എസിനാണ്. യു.പി ജനറൽ ഓവറോൾ കിരീടം രാമപുരം ഗവ.യു.പി.എസും രണ്ടാം സ്ഥാനം നെടുമങ്ങാട് ഗവ.ഗേൾസ് സ്കൂളും നേടി. എൽ.പി വിഭാഗത്തിൽ ആനാട് ഗവ.എൽ.പി. എസിനാണ് ഓവറോൾ . വെള്ളനാട് ഗവ.എൽ.പി.എസിനാണ് രണ്ടാം സ്ഥാനം. എൽ.പി അറബിക് കലോത്സവത്തിൽ ആറ്റിൻപുറം ഗവ.യു.പി.എസും ചെന്നാംകോട് ഗവ.എൽ.എസും ചേർന്ന് ഓവറോൾ പങ്കിട്ടു. യു.പി അറബികിലും ആറ്റിൻപുറം യു.പി.എസ് ഓവറാൾ നേടി. ഇടനില ഗവ.യു.പി.എസിനാണ് രണ്ടാം സ്ഥാനം. എച്ച്.എസ് സംസ്കൃതം ഓവറാൾ ഫസ്റ്റ് പനവൂർ പി.എച്ച്.എം.കെ.എം. വി ഹയർ സെക്കൻഡറി സ്കൂളും ഓവറാൾ സെക്കൻഡ് മൈലം ജി.വി.രാജ കായിക വിദ്യാലയവും നേടി.യു.പി സംസ്കൃതം ഫസ്റ്റ് വെളിയന്നൂർ പി.എസ്.എൻ.എം സ്കൂളും സെക്കൻഡ് രാമപുരം ഗവ.യു.പി.എസും കരസ്ഥമാക്കി.സമാപന സമ്മേളനവും സമ്മാനദാനവും നഗരസഭ ചെയർ പേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു.ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.