എക്‌സ്‌പോയ്ക്ക് വി.കെ.പ്രശാന്ത് എം.എൽ.എ തുടക്കം കുറിക്കും

മെഡിക്കൽ സെമിനാർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

എക്‌സ്‌പോയിലെത്തുന്നവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിന് വഴികാട്ടിയാകുന്ന കേരളകൗമുദിയുടെ ഹെൽത്ത് എക്‌സ്‌പോയ്ക്ക് നാളെ തുടക്കമാകും. വൈകിട്ട് 4ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങ് വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രമുഖ ആരോഗ്യ സ്ഥാപനങ്ങൾ അണിനിരക്കുന്ന എക്‌സ്‌പോയിൽ ജീവിത ശൈലിരോഗങ്ങൾ ഉൾപ്പെടെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള മാർഗനിർദ്ദശം വിദഗ്ദ്ധർ നൽകും.

ഇതിനായി എക്‌സ്പോയിൽ എത്തുന്നവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും.വൈകിട്ട് 3 മുതൽ പ്രവേശനം അനുവദിക്കും.ഉദ്ഘാടനച്ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എയ്ക്ക് കേരള കൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ ഉപഹാരം നൽകും.അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,​ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി,ജനറൽ മാനേജർ ഷിറാസ് ജലാൽ,​ചീഫ് മാനേജർ എസ്.വിമൽകുമാർ എന്നിവർ പങ്കെടുക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ സ്വാഗതവും ജനറൽ മാനേജർ അയ്യപ്പദാസ് നന്ദിയും പറയും.

ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളും ഭാവിയിലേക്കുള്ള സമഗ്രമായ ആശയങ്ങൾക്കും ചർച്ചാ വേദിയാകുന്ന മെഡിക്കൽ സെമിനാറും എക്‌സ്പോയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കുന്ന സെമിനാർ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യരംഗത്തെ പ്രമുഖ വ്യക്തികളെ മന്ത്രി ആദരിക്കും.കേരളകൗമുദി ഡയറക്ടർ ശൈലജ രവി ചടങ്ങിൽ പങ്കെടുക്കും.

ബിസിനസ് തിരക്കുകൾക്കിടയിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പ്രമുഖ വ്യവസായിയും രാജധാനി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബിജു രമേശ് മുഖ്യപ്രഭാഷണം നടത്തും.കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ സ്വാഗതവും ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറയും.ന്യൂരാജസ്ഥാൻ മാർബിൾസ്,​രാജധാനി ഗ്രൂപ്പ്,നിംസ്,​എസ്.കെ.ഹോസ്‌പിറ്റൽ,​അനന്തപുരി ഹോസ്‌പിറ്റൽ,​കിംസ് ഹെൽത്ത്,​യാന ഹോസ്‌പിറ്റൽ,​പ്രിസൈസ് ഐ കെയർ,​എസ്.യു.ടി പട്ടം,​എസ്.പി മെഡി ഫോർട്ട്,​360 സ്‌പൈൻ ആൻഡ് ജോയിന്റ് വെൽനസ് സെന്റർ,​ഡോ.വിവേക്സ് അഗസ്ത്യനാഡി പാരമ്പര്യ വൈദ്യശാല,​ഹിയർസാപ് എന്നിവയുടെ സഹകരണത്തോടെയാണ് എക്‌സ്പോയും സെമിനാറും സംഘടിപ്പിച്ചിരിക്കുന്നത്.