തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ബാഡ്മിന്റൺ മുൻ താരവും പരിശീലകനുമായ ജോസ് ജോർജ് പൊലീസ് പിടിയിൽ.പെൺകുട്ടിയും വീട്ടുകാരും ചേർന്ന് നൽകിയ പരാതിയിലാണ് നടപടി.ജോസ് ജോർജിനെതിരെ പൊലീസ് പോക്സോ ചുമത്തി.

അറസ്‌റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.

കവടിയാറിലെ ബാഡ്‌മിന്റൺ അക്കാഡമിയിലെ പരിശീലകനും നടത്തിപ്പുകാരനുമായ ജോസ് ജോർജ് 6 വർഷം മുൻപ് പൂജപ്പുരയിലെ വീട്ടിൽ വച്ചാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. അന്ന് പെൺകുട്ടിക്ക് 15 വയസായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പരിശീലനത്തിന്റെ പേരിൽ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ഭീഷണി തുടർന്നതോടെ,പെൺകുട്ടി വീട്ടുകാരോട് സംഭവം വെളിപ്പെടുത്തുകയും പൂജപ്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റ‌ർ ചെയ്ത പൊലീസ് ഇന്നലെ രാവിലെയാണ് ജോസ് ജോർജിനെ കസ്റ്റഡിയിലെടുത്തത്.