j

തിരുവനന്തപുരം: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല യു.ജി/ പി.ജി/ എം.ബി.എ വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്കുള്ള അപേക്ഷ 15വരെ നീട്ടി. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഇംഗ്ലീഷ്, എക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി, ബി.കോം, ബിബിഎ എന്നീ ബിരുദ കോഴ്സുകളിലേക്കും ഇംഗ്ലീഷ്, ഹിന്ദി, സോഷ്യോളജി, എം.കോം ഫിനാൻസ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും മാർക്കറ്റിംഗ്, ടൂറിസം, ഇന്റർനാഷണൽ ബിസിനസ്, ഹോസ്‌പിറ്റൽ മാനേജ്‌മെൻ്റ്, ഓപ്പറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ് എന്നീ എം.ബി.എ കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. ഫോൺ- 9526513344, 9497100 500, 9446513344. ഭിന്നശേഷിക്കാർക്ക് ഫീസില്ല.