തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആൽത്തറ ക്ഷേത്രത്തിനടുത്തുവച്ച് യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതി പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ ഏറമിൽ പുതിയപാട് ആഞ്ഞിലിവിളവീട്ടിൽ സ്‌നേഹ അനിലിനെയാണ് (23) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ ഷിജിത്തിന് (25) കുത്തേറ്റത്.വെഞ്ഞാറമൂട് സ്വദേശി ഷിയാസാണ് കുത്തിയതെന്നായിരുന്നു ഷിജിത്തിന്റെ മൊഴി. ഷിജിത്തിനെ അക്രമി സംഘത്തിന് സമീപത്തേക്ക് കൂട്ടികൊണ്ടുപോയത് സ്‌നേഹയാണെന്നാണ് പൊലീസ് പറയുന്നത്.ലഹരി സംഘത്തിനുള്ളിലെ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ.