തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിനുള്ളിലൂടെ കടന്നുപോയതിനാൽ വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിട്ടു.ഇന്നലെ വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിറുത്തിവച്ചത്.
വിമാനങ്ങളുടെ സമയത്തിൽ മാറ്റമുണ്ടാവുന്നതിനാൽ യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാസമയം ശ്രദ്ധിക്കണമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര നടക്കുമ്പോഴെക്കെ ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്താറുണ്ട്.
നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.