തിരുവനന്തപുരം: എം.വി.ആർ ഭവനിൽ നടന്ന എം.വി. രാഘവൻ അനുസ്മരണം ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി ഉദ്ഘാടനം ചെയ്തു. സി.എം.പി ജില്ല സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി എം.പി. സാജു,സി.എം.പി ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ജി. മധു, ഉഴമലഴ്ക്കൽ ബാബു, സി.എം.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലക്‌സ് സാം ക്രിസ്മസ്, വിനോദ് കുമാർ.കെ, കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അനിൽ ശ്രീകണ്ഠൻ, ജില്ല പ്രസിഡന്റ് നിഷ സുധീഷ്, സെക്രട്ടറി സന്തോഷ് കുമാർ,കെ.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. സിനി, ജില്ല പ്രസിഡന്റ് വി.കെ. രേണുക, സെക്രട്ടറി ചന്ദ്രവല്ലി, ഡി.എസ്.എഫ് സംസ്ഥാന സെക്രട്ടറി നാൻസി പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.