കോവളം: തിരുവല്ലത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതായി പരാതി. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് സമീപം ആര്യമംഗലം ഹൗസിൽ മണികണ്ഠൻ നായരുടെ വീട്ടിലാണ് മോഷണം. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടേകാൽ പവൻ സ്വർണവും ഒരു ലക്ഷത്തിഅറുപതിനായിരം രൂപയുമാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നതായി കരുതുന്നത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന്റെ പുറകുവശത്തുള്ള വാതിൽ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസും ഡോഗ് സ്ക്വാഡ് വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി