തിരുവനന്തപുരം : തന്ത്രി മണ്ഡല വിദ്യാപീഠത്തിന്റെ പൂജാവിശാരദ്, തന്ത്ര പ്രവേശിക, തന്ത്ര വിശാരദ് , ജോതിഷ പ്രവേശിക, ജ്യോതിഷ വിശാരദ്, വാസ്തു വിശാരദ് പരീക്ഷകൾ ചിറയിൻകീഴ് ശാർക്കര രമ്യ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9ന് ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി എക്സാമിനേഷൻ ബോർഡ് യോഗത്തിന് ശേഷം ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ കെ.പി.വിഷ്ണു നമ്പൂതിരി, വൈസ് ചെയർമാൻ ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി,ജനറൽ സെക്രട്ടറി വാഴയിൽമഠം.എസ്,​ വിഷ്ണുനമ്പൂതിരി , ട്രഷറർ എസ്.ഗണപതി പോറ്റി , ജോയിന്റ് സെക്രട്ടറി എൻ.മഹാദേവൻ പോറ്റി , എക്സാമിനേഷൻ ബോർഡ് അംഗങ്ങളായ ഒറ്റൂർ കെ.പുരുഷോത്തമൻ നമ്പൂതിരി, മരങ്ങാട്ടില്ലം എസ്.സന്തോഷ് നമ്പൂതിരി, വിദ്യാപീഠം ചീഫ് ഓഫ് എക്സാമിനേഷൻസ് തന്ത്രരത്നം കിഷോർ വിഷ്ണു നമ്പൂതിരി,​ വകുപ്പ് മേധാവിമാരായ ഡോ.ഹരീഷ് നമ്പൂതിരി, കെ.കൃഷ്ണകുമാർ ഭട്ടതിരി, പങ്കജകേശവം ഓമനകുട്ടൻ എന്നിവർ പങ്കെടുത്തു.