sut

തിരുവനന്തപുരം : പട്ടം എസ്.യു.ടി ആശുപത്രി കാൻസർ സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി ദേശീയ കാൻസർ അവബോധ ദിനം ആചരിച്ചു.ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.എമർജിംഗ് ട്രൻഡ്സ് ഇൻ ഏർളി കാൻസർ ഡിറ്റക്ഷൻ എന്ന വിഷയത്തിൽ ഡോ.രാജശേഖരൻ നായർ.വി,ഡോ.ജയപ്രകാശ്,ഡോ.ശ്രീകല,ഡോ.ജയശ്രീ കാട്ടൂർ, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ജി.ഗോപിനാഥ്, വി.കാർത്ത്യായനി, ഡോ.ദേവി മോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.