school-kalolsavam

വർക്കല: ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസിൽ നടന്ന വർക്കല ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ കടയ്‌ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് 222 പോയിന്റുമായി ഓവറാൾ കിരീടം നേടി.

175 പോയിന്റ് നേടിയ ഇടവ ലിറ്റിൽ ഫ്ളവർ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ 229 പോയിന്റോടെ ശിവഗിരി എച്ച്.എസ്.എസ് ഓവറാൾ കിരീടം നേടി. വർക്കല ജി.എം.എച്ച്.എസ്.എസിനാണ് (143) രണ്ടാം സ്ഥാനം. യു.പി ജനറൽ വിഭാഗത്തിൽ ഇടവ ലിറ്റിൽ ഫ്ളവർ സ്‌കൂൾ (69) ഒന്നും അയിരൂർ ജി.യു.പി.എസ് (67) രണ്ടും സ്ഥാനങ്ങൾ നേടി.

എൽ.പി. ജനറൽ വിഭാഗത്തിൽ അഞ്ചുതെങ്ങ് എസ്.എച്ച്.സി.എൽ.പി.എസും (57) ഇടവ ലിറ്റിൽ ഫ്ളവർ സ്‌കൂളും (56) ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. സംസ്‌കൃതോത്സവം എച്ച്.എസ് വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് (95) ഒന്നും ശിവഗിരി എച്ച്.എസ്.എസ് (86) രണ്ടും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ അയിരൂർ ജി.യു.പി.എസ് (88), മാന്തറ ആർ.കെ.എം.യു.പി.എസ്( 84) ആദ്യ സ്ഥാനങ്ങളിലെത്തി.

അറബിക് കലോത്സവം എച്ച്.എസ് വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ് (95) ഒന്നും ശിവഗിരി എച്ച്.എസ്.എസ് (89) രണ്ടും സ്ഥാനങ്ങളിലെത്തി. യു.പി വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ് (63) ഒന്നും ശിവഗിരി എച്ച്.എസ്.എസ് (61) രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

എൽ.പിയിൽ വക്കം ജി.എൻ.എൽ.പി.എസ് (45) ഒന്നും കടയ്ക്കാവൂർ എസ്.ആർ.വി.എൽ.പി.എസ് ( 43) രണ്ടും സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.ബിജോയ് അദ്ധ്യക്ഷത വഹിച്ചു. ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല,ഇടവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ,പഞ്ചായത്തംഗം റിയാസ് വഹാബ്,വർക്കല എ.ഇ.ഒ ബി.എസ്.സിനി തുടങ്ങിയവർ പങ്കെടുത്തു .