
കാട്ടാക്കട: സി.പി.എം കാട്ടാക്കട ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സഹകരണമേഖല നാടിന്റെ നന്മയ്ക്ക് " എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.ബിജു ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കള്ളിക്കാട് സുനിൽ അദ്ധ്യക്ഷത വഹിച്ചു. വി.ബിനുകുമാർ,എം.സതീഷ് കുമാർ,ബീനാ പ്രസീദ്,ടോമി ആന്റണി തുടങ്ങിയവർ സംസാരിച്ചു. കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കാട്ടാക്കട ഏരിയ പ്രസിഡന്റ് ബി.വിനോദ് കുമാർ,സെക്രട്ടറി എൻ.നിശാന്ത് എന്നിവർ സംസാരിച്ചു.