
വർക്കല: സെൻസ് വർക്കലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 11-ാംമത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു. കവിയൂർ പൊന്നമ്മയുടെ സ്മരണാർത്ഥം കണ്ണംബ ഹൃഷികേശ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് മത്സരം അരങ്ങേറിയത്. സമാപന സമ്മേളനം ടി.വി,സിനിമ താരം അനൂപ് ശിവസേവൻ ഉദ്‌ഘാടനം ചെയ്തു. സെൻസ് പ്രസിഡന്റ് ഡോ.എം. ജയരാജു അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ഷോണി ജി.ചിറവിള ജഡ്‌ജ്മെന്റ് അവതരണവും ഫലപ്രഖ്യാപനവും നടത്തി. കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നാടകം പത്തനാപുരം ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യയുടെ യാത്ര. മികച്ച നാടകരചന അശോക് ശശി (യാത്ര), മികച്ച സംവിധായകൻ രാജീവൻ മമ്മിളി (മിഠായി തെരുവ്),മികച്ച നടൻ സി.എസ്.വേണു (യാത്ര), മികച്ച നടി ജയശ്രീ മധുകുട്ടൻ (മിഠായി തെരുവ്), മികച്ച സഹനടൻ നെയ്യാറ്റിൻകര സനൽ (വെളിച്ചം), മികച്ച സഹനടി ലക്ഷ്മി(വെളിച്ചം).
മുഖ്യരക്ഷാധികാരി കെ.കെ. രവീന്ദ്രനാഥ്,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിക്രം.കെ.നായർ,വൈസ് പ്രസിഡന്റ് എസ്.ബാബുജി,പ്രോഗ്രാം കൺവീനവർ എസ്.ബാബുരാജ്,എക്സിക്യുട്ടീവ് അംഗം ചെറുന്നിയൂർ ബാബു,സി.വി.വിജയൻ,വർക്കല സുധീഷ് കുമാർ,ഷാജിലാൽ,മണിലാൽ വർക്കല,ചെറുന്നിയൂർ ബാബുരാജ്,പ്രദീപ്.എസ്,സെക്രട്ടറി സുജാതൻ കെ.അയിരൂർ,ട്രഷറർ വിജയൻ മകം തുടങ്ങിയവർ പങ്കെടുത്തു.