വർക്കല: പൊതു ഇടങ്ങൾ ഞങ്ങളുടേതു കൂടിയാണ് എന്ന മുദ്രാവാക്യമുയർത്തി ചെമ്മരുതി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വനിതാ ജംഗ്ഷൻ ശ്രദ്ധേയമായി. തുടർച്ചയായി പത്ത് മണിക്കൂർ വനിതകളുടെ സർഗാത്മക കഴിവുകൾ തെളിയിക്കുന്ന കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളിലെ വനിതകൾ,ഹരിത കർമ്മസേന അംഗങ്ങൾ,വനിതാ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ,ആശാ വർക്കർമാർ,അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ നടന്നത്. ചലച്ചിത്രപിന്നണി ഗായിക പുഷ്പവതി പരിപാടി ഉദ്‌ഘാടനം ചെയ്തു. മജീഷ്യ ജസീം മാജിക്ക് ഷോ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീത നസീർ,പ്രിയദർശിനി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, സാഹിത്യകാരി പാർവതി ദേവി,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീല,ജില്ലാ പ്ലാനിംഗ് ഓഫീസർ ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനിസ്,ഗീത നളൻ,മണിലാൽ,ജി.എസ്.സുനിൽ,അഭിരാജ്, മോഹൻലാൽ,ശ്രീലത,സിന്ധു,ജയലക്ഷ്മി,സ്മിത,മിനി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു.