sea

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പുരോഹിതർ വർഗീയത പരത്തുകയാണെന്നുള്ള മന്ത്രി അബ്ദു റഹിമാന്റെ പരാമർശം നിർഭാഗ്യകരമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ്. അതിജീവനത്തിനുള്ള അവകാശ സമരമാണ് മുനമ്പം മത്സ്യത്തൊഴിലാളികളുടേത്. ക്രൈസ്തവ സഭ ഒരു രാഷ്ട്രീയപാർട്ടിയുടെയും പിന്തുണയോടെയല്ല സമരം ചെയ്യുന്നത്. സഭാ മക്കൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് എങ്ങനെയാണ് വർഗീയതയാകുന്നത്.